Your Image Description Your Image Description
Your Image Alt Text

ക​രു​നാ​ഗ​പ്പ​ള്ളി: ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച ലാ​ബ് അ​സി​സ്റ്റ​ന്‍റ് പി​ടി​യിൽ. പാ​വു​മ്പ പോ​ളാ​ല്‍ വ​ട​ക്ക​തി​ല്‍ നി​തി​ൻ​ (34) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​ണ​പ്പ​ള്ളി ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘ​ത്തി​ലെ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യ യു​വാ​വ് എ​ടു​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വി​ല്‍ കു​റ​വു​ണ്ടെ​ന്നും ക​മ്മി​റ്റി​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​മെ​ന്നും സം​ഘം സെ​ക്ര​ട്ട​റി ഇ​യാ​ളെ അ​റി​യി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ നി​തി​ന്‍, മു​റി​യി​ല്‍നി​ന്ന്​ ക​ത്തി​യെ​ടു​ത്ത് കൊ​ണ്ടു​വ​ന്ന് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു . ക​ത്തി ത​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ സെ​ക്ര​ട്ട​റി​യു​ടെ വി​ര​ലി​ന് മു​റി​വേ​ൽക്കുകയും ചെയ്തു.

ഇ​ന്‍സ്പെ​ക്ട​ര്‍ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ഷി​ഹാ​സ്, ഷ​മീ​ര്‍, ഷാ​ജി​മോ​ന്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ്, ദീ​പ്തി, സി.​പി.​ഒ സ​ജീ​ര്‍ എന്നിവരടങ്ങിയ  സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *