Your Image Description Your Image Description
Your Image Alt Text

പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് അന്ന് വിളച്ചതെന്തിനാണ്. അന്നേ ആ വിശേഷണത്തിന് പ്രേമചന്ദ്രൻ അർഹനാണ് എന്നത് തന്നെ. ആ പ്രയോഗം താൻ അർഹിക്കുന്നതിൽ ഏറ്റവും കുറഞ്ഞ വിശേഷണം ആണെന്നത് പ്രേമചന്ദ്രൻ ആവർത്തിച്ചു തെളിയിക്കുന്ന സമയമാണിത്. ഇടത് ഹാന്ഡിലിൽ നിന്ന് യുഡി എഫിലേക്കു മാറി പിന്നിപ്പോൾ ബി ജെ പി ട്രാക്കിലേക്ക് എന്ന പോക്കാണ് പ്രേമചന്ദ്രന്റേതു .

മോദി പാര്ലമെന്റ് കാന്റീനിലേക്കു വന്നപ്പോളാണ് പ്രേമചന്ദ്രനെ അടക്കം കണ്ടതും,ഭക്ഷണം കഴിക്കാൻ ക്ഷണിച്ചറുമെങ്കിൽ മനസിലാക്കാം . ഡൽഹിയിലെ വസതിയിൽ ഉച്ചക്ക് ഊണ് കഴിക്കാനിരിക്കെ പെട്ടെന്നു പ്രധാനമന്ത്രിയുടെ സെക്റട്ടറിയുടെ ഫോൺ കള്ള. പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു. കാന്റീനിലേക്കു വരിക. അങ്ങനെ പ്രേമചന്ദ്രൻ ഓടിയെത്തി. മോദിയുടെ ക്ഷണം സ്വീകരിച്ചു മൃഷ്ടന്ന വിരുന്ന്. ഇതിനെതിരെ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിൽ രാഷ്ട്രീയ വിമർശന ങ്ങൾ ഉയർന്നത് സ്വാഭാവികം. അപ്പോൾ അതിനെ നേരിടാൻ പ്രേമചന്ദ്രൻ ഒടുവിൽ പ്രയോഗിച്ചത്
എന്താ . താൻ നായരായത് കൊണ്ടാണ് തന്നെ സംഘിയായി ബ്രാന്റ് ചെയ്യാൻ സി.പി എം ശ്രമിക്കുന്നതെന്ന്. മോദി വിളിച്ചതും പ്രേമചന്ദ്രൻ വന്നതും പാര്ലമെന്റിലുണ്ടായിരുന്ന കെ സി വേണുഗോപാലോ കൊടിക്കുന്നിൽ സുരേഷ്‌ പോലുമറിഞ്ഞത് എല്ലാം കഴിഞ്ഞിട്ടെന്നതാണ് രസകരം.

കോൺഗ്രസ് പാർടിയിൽ ബിജെപി അനുഭാവത്തെ ചൊല്ലി ഏറ്റവും വിമർശനം കേട്ടതും ഇന്നും കേൾക്കുന്നതും കെ. സുധാകരനാണ്. നായരല്ലാത്ത കെ. സുധാകരൻ. അതയാളുടെ പഴയ ബി ജെ പി ബന്ധം കൊണ്ട് തന്നെയാണ്. ശശി തരൂർ മുതൽ വി.ഡി സതീശൻ വരെ അക്രമിക്കപ്പെടുന്നത് അവരുടെ കറ കളഞ്ഞ ഹിന്ദുത്വ – സംഘപരിവാർ രാഷ്ട്രീയ വിധേയത്വം കൊണ്ടാണ്, അല്ലാതെ തങ്ങൾ നായരോ മേനോനോ ആയത് കൊണ്ട് ആക്രമിക്കുന്നു എന്ന് ഇവർ പോലും ഇത് വരെ പറഞ്ഞിട്ടില്ല.

എൻ. കെ പ്രേമചന്ദ്രൻ പാർലിമെന്റിലേക്ക് ജയിച്ചു കയറുന്നത് അസ്‍ന്നുമിന്നും കൊല്ലാതെ നല്ലൊരു ശതമാനം സംഘി വോട്ടുകളോട് കൂടിയാണെന്നത് പരസ്യമായ കാര്യമാണ്. അത് മനസിലാക്കിയപ്പോളാണല്ലോ പ്രേമചന്ദ്രന് എൽ ഡി എഫ് വിടേണ്ടി വന്നറ്റിഹ്. സാബരിമല വിവാദ കാലത്ത് പിണറായി വിജയൻ അഭിസാരികകളെ തെളിച്ചു കൊണ്ട് വന്ന് ശബരിമലയിൽ കയറ്റി എന്ന് പ്രസംഗിച്ച ആളാണ് ഈ നായർ പടയാളി . കൊല്ലം ജില്ലയിലെ നായർ പോപ്പുലേഷൻ 30% – ൽ മുകളിലാണ്. അപ്പോൾ ആ വോട്ട് ഇനിയും തനിക്കു വേണം അത് നായരായി പോയ സഹതാപത്തിന്റെ രൂപത്തിലായാലും സാരമില്ല.

മോദി ക്ഷണിച്ചപ്പോൾ നിഷ്കളങ്കമായി ഭക്ഷണം കഴിക്കാൻ പോയതല്ലേ പ്രേമചന്ദ്രൻ എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആരേലുമുണ്ടെങ്കിൽ ആ ബന്ധത്തിന് തെളിവ് നൽകുന്ന ചിലതു കൂടി യുണ്ട് എന്നറിയണം. .

യൂണിയൻ ഗവണ്മെന്റിന്റെ ലേബർ കോഡിനെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും ദേശീയ തലത്തിൽ തന്നെ രൂപം കൊടുത്ത വിവിധ തൊഴിലാളി സംഘടനകളുടെ കമ്മിറ്റിയാണ് ട്രെയ്ഡ് യൂണിയൻ കോർഡിനേഷൻ. ബിജെപിയുടെ തൊഴിലാളി സംഘടന ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ഈ ട്രെയ്ഡ് യൂണിയൻ കോർഡിനേഷനിൽ ഉണ്ടായിരുന്നു. അതിലെ തീപ്പൊരി പ്രസംഗകനായിരുന്നു ഡൽഹിയിൽ പ്രൂമചന്ദ്രൻ. എന്നാൽ ഇപ്പോൾ ആർ.എസ്.പിയുടെ തൊഴിലാളി സംഘടന യു.ടി.യു.സി ഇതിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. അതിന് പറഞ്ഞ കാരണമാണ് തമാശ , ഇവിടെ സംസ്ഥാന സർക്കാരിനെതിരെ ട്രെയ്ഡ് യൂണിയൻ കോർഡിനേഷൻ സമരം ചെയ്യുന്നില്ലത്രേ.അപ്പോൾ ഞങ്ങൾ കൂടുന്നില്ല. അപ്പോൾ പ്യന്നെ കോൺഗ്രസിന്റേയും ലീഗിന്റെയും പോലും സംഘടനകൾ ഈ കോർഡിനേഷനിൽ ഉണ്ടല്ലോ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ സമരം ചെയ്യാൻ പറ്റില്ല എന്ന പ്രേമചന്ദ്രന്റെ നിലപാടാ താനെ ഇതിനു പിന്നിൽ.

പ്രേമചന്ദ്രന് യു.ഡി.എഫിൽ തുടർന്നാൽ പരമാവധി കൊല്ലം എം.പിയാവാനാണ് സാധിക്കുക. ഇടത് മുന്നണിയിലേക്ക് തനിക്ക് ഇനിയൊരു തിരിച്ചു പോക്കിന് നിശ്ശേഷം സാധ്യതയില്ലെന്ന് അയാൾക്കറിയാം. പിന്നെ മുന്നിലുള്ളത് ബിജെപിയുടെ കൂടെ കൂടി അനന്തമായ ഭാവിയാണ്. യു.ഡി.എഫ് എം.പിയായി വിജയിച്ച് എൻ.ഡി.എയിൽ പോയാൽ പോലും ഒരൊറ്റ എം.പി മാത്രമുള്ളത് കൊണ്ട് കൂറുമാറ്റ നിരോധന നിയമവും ബാധകമാവില്ല. അതുകൊണ്ടു ഇപ്പോൾ യു ഡി എഫ് സ്ഥാനാർഥി. ജയിച്ചാൽ സത്യപ്രതിജ്ഞ പിന്നാലെ എൻ ഡി എ യിലേക്ക് ഒറ്റ പറക്കൽ. അത് തന്നെയാണ് പ്രേമചന്ദ്രന്റെ ലക്‌ഷ്യം. അങ്ങനെ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നുമൊരൊറ്റ ബി ജെ പി അംഗം പോലും ചെല്ലരുത് എന്ന് മതേതര കേരളം ചിന്തിക്കുന്നുണ്ടെങ്കിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പോലും പ്രേമചന്ദറാണ് മത്സരിക്കരുത്. അഥവാ സതീശനും സുധാകരനും കോടി ചേർന്ന് പ്രേമചന്ദ്രന് സ്ഥാനാർത്ഥിത്വം നൽകിയാലും ജയിപ്പിക്കരുത് എന്നാണ് ഇന്നത്തെ ആവശ്യം.

കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും ഒരു സീറ്റിന് വേണ്ടി അത് വരെ തെറി വിളിച്ചു നടന്ന യു.ഡിഎഫ് നേതാക്കളെ കെട്ടി പിടിച്ചവനാണ്. മോദിയുടെ താലി മീൽസ് കഴിച്ചു വന്നപ്പോഴേക്കും റെവല്യൂഷണറി വെറും നായരായി, അടുത്തത് താൻ ഹിന്ദുവായത് കൊണ്ടാണ് സി.പി. എം) ആക്രമിക്കുന്നത് എന്നാണ് പറയാൻ പോകുന്നത്. കോൺഗ്രസിന് പറ്റിയ സ്ഥാനാർഥി തന്നെയാണ് പ്രേമചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *