Your Image Description Your Image Description
Your Image Alt Text

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ട​യ​ട​പ്പ് സ​മ​രം പൂ​ർ​ണം. വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചായിരുന്നു സ​മ​രം.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.  ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ കൂ​ടി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത് കൂ​ടു​ത​ൽ ദു​രി​ത​മാ​യി.

പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും എ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്ന​ത് ക​ടു​ത്ത ചൂ​ടി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു.

ഇ​ട​തു​പ​ക്ഷാ​ഭി​മു​ഖ്യ​മു​ള്ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യി​ൽ അം​ഗ​ത്വ​മു​ള്ള​വ​രു​ടെ ക​ട​ക​ള്‍ ഇ​ന്നു തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചു. അ​മി​ത​മാ​യി വ​ര്‍​ധി​പ്പി​ച്ച ട്രേ​ഡ് ലൈ​സ​ന്‍​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഫീ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, ട്രേ​ഡ് ലൈ​ന്‍​സി​ന്‍റെ പേ​രി​ല്‍ ചു​മ​ത്തു​ന്ന പി​ഴ ഒ​ഴി​വാ​ക്കു​ക, പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ വേ​ട്ട​യാ​ടു​ന്ന പ​രി​ശോ​ധ​ന​യും പി​ഴ​യും നി​ര്‍​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *