Your Image Description Your Image Description
Your Image Alt Text

ചെന്നൈ: വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച വീഡിയോയിലൂടെയാണ് നിരോധനം അറിയിച്ചത്. കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകരുതെന്ന് ​ഗവർണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മിഠായിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും തമിഴിസൈ സൗന്ദരരാജൻ വീഡിയോയിൽ പറഞ്ഞു.

പഞ്ഞി മിഠായി വിൽക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിഷപദാർത്ഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ അടച്ചിടും. കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം കുട്ടികൾക്ക് നൽകരുതെന്ന് ആളുകൾ അറിഞ്ഞിരിക്കണമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *