Your Image Description Your Image Description
Your Image Alt Text

പാലക്കാട്: രാത്രി നഗരത്തിലൂടെ ഒറ്റയ്‌ക്ക് നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലത്തൂർ സ്വദേശി അൻവർ, പാളയം സ്വദേശി സനിൽ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലിറങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ച കേസിലാണ് പോലീസ് കേസ്. സംഘം പരാതിക്കാരനെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *