Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: ഖര മാലിന്യ പരിപാലന പദ്ധതിയായ കെ.എസ്.ഡബ്ല്യൂ.എം.പിയും കിലയും ചേർന്ന് നഗരസഭകളിലെ ഹരിത കർമ്മ സേന  അംഗങ്ങൾക്കായി ഖര മാലിന്യ പരിപാലന പരിശീലന പരിപാടി ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ജില്ലയിലെ  മുനിസിപ്പാലിറ്റികളിലെയും കോർപറേഷനിലെയും 1000 ഹരിതകർമ്മ സേന അംഗങ്ങളാണ് പങ്കെടുക്കുന്നത്.

മൂന്ന് സോണുകളിലായി പ്രവർത്തിക്കുന്ന കോഴിക്കോട് കോർപറേഷൻ ഹരിത കർമ്മ സേന അംഗങ്ങൾക്കായി മൂന്നു ബാച്ചുകളായാണ്  പരിശീലനം . ഐ എം എ ഹാളിൽ ഫെബ്രുവരി 17 വരെയാണ് പരിശീലനം. മുക്കം, കൊടുവള്ളി നഗരസഭകളിലുള്ളവർക്കായുള്ള പരിശീലനം 13,14,15 തീയതികളിലായി മുക്കം കമ്മ്യൂണിറ്റി ഹാളിൽ  നടക്കും. കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഉള്ളവർക്കായുള്ള പരിശീലന പരിപാടി ഫെബ്രുവരി 18,19,20 തീയതികളിൽ നെല്യാടി ടൂറിസം ഹാളിൽ സംഘടിപ്പിക്കും. മറ്റ് നഗരസഭകളിലെ പരിശീലനം പൂർത്തിയായി.

ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കില റിസോഴ്സ് പേഴ്സൺമാർ, ശുചിത്വ മിഷൻ യങ് പ്രൊഫെഷണൽസ്, കുടുംബശ്രീ കോഓർഡിനേറ്റർ, തീമാറ്റിക്  എക്‌സ്‌പേർട്ടുകൾ എന്നിവരടങ്ങുന്ന ടീമാണ് പരിശീലന ക്ലാസ് നയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *