Your Image Description Your Image Description

യു.​എ.​ഇ​യി​ൽ നി​ല​വി​ൽ​വ​ന്ന കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ഫെ​ഡ​റ​ൽ ടാ​​ക്സ്​ അ​തോ​റി​റ്റി (എ​ഫ്.​ടി.​എ). രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന​വ​രും ബി​സി​ന​സ്​ ചെ​യ്യു​ന്ന​വ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്ക്​ കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ്​ രേ​ഖ.നി​കു​തി ന​ൽ​കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട, രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന ‘നാ​ചു​റ​ൽ പേ​ഴ്​​സ​ൻ’ ആ​രാ​ണെ​ന്ന്​​ സ​മ​ഗ്ര​മാ​യും ല​ളി​ത​മാ​യും ഗൈ​ഡ്​ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ൽ താ​മ​സ​ക്കാ​രാ​യ​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള വ്യ​ക്​​തി​ക​ളെ​യും കു​റി​ക്കു​ന്ന​താ​ണ്​ ‘നാ​ചു​റ​ൽ പേ​ഴ്​​സ​ൻ’ എ​ന്ന പ്ര​യോ​ഗം. 2024 ക​ല​ണ്ട​ർ വ​ർ​ഷം മു​ത​ൽ വാ​ർ​ഷി​ക വ​രു​മാ​നം 10 ല​ക്ഷം ദി​ർ​ഹ​മി​ൽ കൂ​ടു​ത​ലു​ള്ള, എ​ല്ലാ​വ​രും കോ​ർ​പ​റേ​റ്റ്​ നി​കു​തി​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ര​ജി​സ്റ്റ​ർ ന​മ്പ​ർ നേ​ടി​യി​രി​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. എ​ഫ്.​ടി.​എ വെ​ബ്​​സൈ​റ്റി​ൽ ഗൈ​ഡ്​ ല​ഭ്യ​മാ​ണ്. രാ​ജ്യ​ത്ത്​ താ​മ​സ​ക്കാ​ര​ല്ലാ​ത്ത വ്യ​ക്തി​ക​ൾ​ക്ക്​ യു.​എ.​ഇ​യി​ൽ സ്ഥി​രം സ്ഥാ​പ​ന​മു​ണ്ടാ​വു​ക​യും 10 ല​ക്ഷം ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ക​യും ചെ​യ്താ​ലാ​ണ്​ നി​കു​തി അ​ട​ക്കേ​ണ്ടി​വ​രു​ക. എ​ന്നാ​ൽ ജോ​ലി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം, വ്യ​ക്​​തി​പ​ര​മാ​യ നി​ക്ഷേ​പ​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ വ​രു​മാ​നം എ​ന്നി​വ​ക്ക്​ കോ​ർ​പ​റേ​റ്റ്​ നി​കു​തി​യി​ൽ ഇ​ള​വു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *