Your Image Description Your Image Description
Your Image Alt Text

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയാനും നിയന്ത്രിക്കാനുമാകും. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് പിസ്സ, ബര്‍ഗര്‍, ചിപ്‌സ് തുടങ്ങിയവ.

അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഓട്‌സ്

ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്‌സ് കഴിക്കുക. ഓട്‌സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ മാംസം

കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക. ദിവസേന കഴിക്കുന്ന മാംസ്യത്തിന്റയും റെഡ്് മീറ്റിന്റയും സ്ഥാനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

അവക്കാഡോ

ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്‌ക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച്‌ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

മുട്ട

മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

ബദാം

ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നു. കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

ബ്ലൂ ബെറി

ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

പഴവര്‍ഗങ്ങള്‍ കഴിക്കുക

വീട്ടില്‍ നിന്നുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുളള പ്രകൃതിദത്തമായ മറ്റൊരു രീതി ദിവസവും പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉല്‍പ്പെടുത്തുക എന്നതാണ്. നാരടങ്ങിയതും അന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുളള പഴങ്ങള്‍ കഴിക്കുന്നത് അധിക കൊളസ്‌ട്രോളില്‍ നിന്നും മോചിപ്പിക്കന്‍ സഹായിക്കും.

ചീര

ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.

വാള്‍നട്ട്

ബദാം കഴിയ്ക്കുമ്ബോള്‍ ലഭിയ്ക്കുന്ന അതേ ഗുണം തന്നെയാണ് വാള്‍നട്ടില്‍ നിന്നും ലഭിയ്ക്കുന്നതും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഘടകങ്ങള്‍ ധാരാളം വാള്‍നട്ടില്‍ ഉണ്ട്.

മീന്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് മീന്‍. മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്രയേറെ നല്ലതുമാണ്. അയല, മത്തി, കിളിമീന്‍ തുടങ്ങിയ മീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *