Your Image Description Your Image Description
Your Image Alt Text

നമ്മള്‍ വിലകല്‍പ്പിക്കാതെ മാറ്റിക്കളഞ്ഞ ഏറ്റവും ഗുണമുള്ള പച്ചക്കറികളിലൊന്ന് പപ്പായ ആണ്.ആരും നട്ടുവളര്‍ത്താത്ത പപ്പായ തനിയെ വളര്‍ന്ന് നിറയെ കായ്ച്ച് സ്വാദിഷ്ടമായ കായ്കളാണ് നമുക്ക് തരുന്നത്. സ്വഭാവികമായും അതിന് ജൈവവളമുള്‍പ്പെടെയുള്ള പരിചരണംകൂടി ലഭിച്ചാല്‍ ഗുണമേന്മയേറിയ കായ്കള്‍ നമുക്ക് ലഭിക്കും.വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്റി ഓക്‌സിഡന്റുകള്‍,നാരുകള്‍ പപ്പായയിലെ വലിയ ശേഖരങ്ങളാണിവയൊക്കെ. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭം.

ഊര്‍ജവും ജലവും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. മുഖം മിനുക്കാനും ഭംഗി വര്‍ധിപ്പിക്കാനും പപ്പായ കഴിച്ചാല്‍ മാത്രം മതിയാകും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചതാണ്.ദഹനം വര്‍ധിപ്പിക്കുന്നതില്‍ പപ്പായയുടെ അഗ്രഗണ്യമായ സ്ഥാനം പ്രത്യേകിച്ച് പറയേണ്ടതില്ല.പ്രായമായവര്‍ക്ക് പപ്പായ വളരെ ഗുണം ചെയ്യുന്നതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഇത്രയും മേന്‍മയുള്ള ഫലവും വേറൊന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *