Your Image Description Your Image Description
Your Image Alt Text

ജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ രണ്ട് മിനുറ്റില്‍ പ്രസംഗം അവസാനിപ്പിച്ചത്.

താന്‍ പ്രസംഗത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയാല്‍ അത് ഭരണഘടനാ പരിഹാസത്തിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും അതിന് ശേഷം ദേശീയ ഗാനം ആലപിക്കുന്നതുമാണ് തമിഴ്‌നാടിന്റെ രീതി. ഇതു മാറ്റണമെന്നും രണ്ടു നേരത്തും ദേശീയഗാനം വേണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാതെ വന്നതോടെ ആണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്.വസ്തുതവും ധാര്‍മികവുമായ കാരണങ്ങളാല്‍ ഡിഎംകെ തയാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവില്ലെന്ന് ആര്‍ എന്‍ രവി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *