Your Image Description Your Image Description

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി  ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.

യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ). ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000  രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: ehealthkozhikode@gmail.com. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495981755

Leave a Reply

Your email address will not be published. Required fields are marked *