Your Image Description Your Image Description
Your Image Alt Text

കാര്‍ഷിക മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 28.62 കോടി രൂപ വരവും 28.03 കോടി രൂപ ചെലവും 59 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ആണ് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ അവതരിപ്പിച്ചത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനങ്ങളുടെയും ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനു സാമൂഹ്യനീതിയും സുരക്ഷയും ലഭ്യമാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം കരാര്‍ വെച്ച എല്ലാവര്‍ക്കും വീട്, തരിശു രഹിത പഞ്ചായത്ത്, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം, ആരോഗ്യമേഖല, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെയും കെട്ടിടങ്ങളുടെയും നവീകരണം, പഞ്ചായത്തിലെ പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, നിരാലംബരായ രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഉന്നമനത്തിന് ആവശ്യമായ വിവിധ പദ്ധതികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഹാപ്പിനസ് പാര്‍ക്ക്, പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം, പ്രളയ ദുരിതാശ്വാസ അഭയകേന്ദ്രം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഷാജി തമ്പി, വിപിന്‍ദാസ്, ഗിരീഷ് കമ്മത്ത്, വിവിധ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *