Your Image Description Your Image Description

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു.  യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം.

ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *