Your Image Description Your Image Description
Your Image Alt Text

വാഷിങ്ടണ്‍: അബദ്ധത്തില്‍ മൈക്രോവേവ് ഓവനില്‍ കിടത്തിയ പിഞ്ചുകുഞ്ഞ് വെന്ത് മരിച്ചു. യുഎസിലെ മിസോറിയില്‍ കന്‍സാസ് സിറ്റിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

തൊട്ടിലാണെന്നു കരുതിയാണ് അമ്മ  കുഞ്ഞിനെ ഓവനില്‍ കിടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ മാതാവ് മരിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടില്‍നിന്ന് പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.  കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിരുന്നു.  കുഞ്ഞിനെ എടുത്തുകൊണ്ടിരുന്ന മറിയ പെട്ടെന്ന് തൊട്ടിലാണെന്ന് കരുതി ഓവനില്‍ വച്ചാതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവതിയുടെ മാനസികാവസ്ഥയിലെ പ്രശ്‌നമാകാം ഇത്തരത്തില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നും സുഹൃത്ത് പൊലീസിനോട് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *