Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ : മാവേലിക്കര ഗവ. വൊക്കേഷണല്‍ ആന്‍ഡ് ബി.എച്ച്.എസ്.എസിന്റെ പുതിയ മതിൽ നിര്‍മാണത്തിന് എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ കല്ലിട്ടു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിടും കവാടവും പണിയുന്നത്. ചുറ്റുമതിൽ അപകടാവസ്ഥയിലായിരുന്നതിനെ തുടർന്നാണ് പുനർനിർമിക്കുന്നത്.

ചടങ്ങിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഇന്ദിരാദാസ് അധ്യക്ഷയായി. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ്, അഡ്വ. ജി ഹരിശങ്കര്‍, ജി. രാജമ്മ, മുരളി തഴക്കര, ജി. അജയകുമാര്‍, ഡി തുളസീദാസ്, ജേക്കബ്ബ് ഉമ്മന്‍, പുഷ്പസുരേഷ്, അഡ്വ. നവീന്‍ മാത്യു ഡേവിഡ്, കെ. രഘുപ്രസാദ്, ബോയ്‌സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പുഷ്പ രാമചന്ദ്രന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പാര്‍വതി മീര, പ്രഥമാധ്യാപിക കെ. എസ് ശ്രീലത, പൊതുമരാമത്ത് കെട്ടിടവിഭാഗം എ.എക്‌സ്.ഇ ലക്ഷ്മി എസ്.ചന്ദ്രൻ, എ.ഇ മോണിക്ക ഫിലിപ്പോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *