Your Image Description Your Image Description
Your Image Alt Text

യുഎസിൽ അപൂർവവും അപകടകാരിയുമായ വൈറസ് കണ്ടെത്തി. ‘കാൻഡിഡ ഓറിസ്’ (Candida auris) ഫംഗസാണ് കണ്ടെത്തിയത്. നാല് പേരിലാണ് രോ​ഗം കണ്ടെത്തിയത്. ആദ്യ കേസ് ജനുവരി 10 ന് സ്ഥിരീകരിച്ചു. സിയാറ്റിലിലേയും കിംഗ് കൗണ്ടിയിലേയും പബ്ലിക് ഹെൽത്ത് ഏജൻസി കഴിഞ്ഞ ആഴ്ച ‘Candida Auris’ അണുബാധയുടെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോ​ഗം പ്രധാനമായി പിടികൂടുന്നത്. ഫീഡിംഗ് ട്യൂബുകൾ, ശ്വസന ട്യൂബുകൾ അല്ലെങ്കിൽ കത്തീറ്ററുകൾ ഉപയോഗിക്കുന്ന ആശുപത്രികളിലെ രോഗികൾക്ക് ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

തുറന്ന മുറിവുകൾ, ചെവികൾ എന്നിങ്ങനെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാൻഡിഡ ഓറിസ് ബാധിക്കാമെന്ന് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങൾ അണുബാധയുടെ സ്ഥലത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. 15 വർഷം മുമ്പ് ജപ്പാനിൽ Candida auris കണ്ടെത്തിയിരുന്നു. 2021-ൽ 1,471 പേർക്ക് ഫംഗസ് ബാധിച്ചതായി സിഡിസി ഡാറ്റ പറയുന്നു. 2022-ൽ, ഈ രോ​ഗം 2,377 ആളുകളെ ബാധിച്ചു.
കാൻഡിഡ ഓറിസ് അണുബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പനി.
തണുപ്പ്.
ക്ഷീണം
കുറഞ്ഞ രക്തസമ്മർദ്ദം.
ഉയർന്ന ഹൃദയമിടിപ്പ്
കുറഞ്ഞ ശരീര താപനില (ഹൈപ്പോഥെർമിയ).
ചെവി വേദന

Leave a Reply

Your email address will not be published. Required fields are marked *