Your Image Description Your Image Description
Your Image Alt Text

ഇടുക്കി :  പീഡനത്തിനിരയായ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കട്ടപ്പനയിലാണ് സംഭവം.

സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിയുടെ പ്രായം 17 വയസ് ആയിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

2022 ജൂണിലാണ് ഇരുപത്തിയൊന്നുകാരനായ എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ  പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പലതവണ ഇതാവർത്തിച്ചു. അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് യുവതി വിഷം കഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *