Your Image Description Your Image Description

തിരുവനന്തപുരം:  അറുപതു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂരിലാണ് സംഭവം.

തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിനു സമീപത്തെ തോട്ടിൽ വിവസ്ത്രയായി കണ്ടെത്തിയത്. ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ നാലുവർഷമായി ലീല ഒറ്റയ്ക്കാണ് താമസം.

വീട്ടിൽ നിന്നും പത്തടി താഴ്ചയുള്ള തോട്ടിൽ വിവസ്ത്രയായി, കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.  വീടിനുള്ളിൽ വസ്ത്രം വലിച്ചു കീറിയതിൻ്റെയും  ബലപ്രയോ​ഗം നടന്നതിന്റെയും തെളിവുകളുമുണ്ട്.

റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിച്ചു.

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകളില്ലെന്നാണ് കണ്ടെത്തൽ. അതേസമയം കൂടുതൽ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാക്കാനാകൂവെന്ന് പൊലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *