Your Image Description Your Image Description
Your Image Alt Text

കുടുംബശ്രീ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം ഓക്സോമീറ്റ് ജില്ലാതല ഉദ്ഘാടനം ചാലിശ്ശേരി സി.ഡി.എസില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി നിര്‍വഹിച്ചു.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനി വിനു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍, ചാലിശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പുരുഷോത്തമന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്ദു മാനസ് തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയില്‍ ബ്ലോക്ക് തല കേക്ക് മേളയുടെയും തിരുവാതിര ഫെസ്റ്റിന്റെയും ഉദ്ഘാടനവും നടന്നു. ജില്ലയിലെ 97 സി.ഡി.എസുകളിലും ഓക്‌സോമീറ്റ് ഉദ്ഘാടനം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *