Your Image Description Your Image Description
Your Image Alt Text

ജെ.ഡി.യു.വിനു പിന്നാലെ പ്രതിപക്ഷത്തെ ഇന്ത്യസഖ്യത്തിന് ആഘാതമേല്പിച്ച് രാഷ്ട്രീയലോക്ദളും (ആർ.എൽ.ഡി.) എൻ.ഡി.എ. ചേരിയിലേക്ക്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്ന് ആർ.എൽ.ഡി. അധ്യക്ഷൻ ജയന്ത് ചൗധരി അറിയിച്ചു.

മുത്തച്ഛനും മുൻപ്രധാനമന്ത്രിയുമായ ചരൺ സിങ്ങിന് ഭാരതരത്ന ബഹുമതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം തീരുമാനമറിയിച്ചത്. ഹൃദയംകവർന്ന തീരുമാനമാണ് കേന്ദ്രസർക്കാരിന്റേതെന്നാണ് ഭാരതരത്ന ബഹുമതിയോട് ചൗധരി പ്രതികരിച്ചത്. ബി.ജെ.പി.യുടെ വാഗ്ദാനം എങ്ങനെ നിരസിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ചരൺസിങ്ങിന്റെ മകനും ആർ.എൽ.ഡി. സ്ഥാപകനുമായ അജിത് സിങ്ങിന്റെ മകനാണ് ജയന്ത് ചൗധരി.

Leave a Reply

Your email address will not be published. Required fields are marked *