Your Image Description Your Image Description
Your Image Alt Text

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ്സയും നമസ്കാര സ്ഥലവും പൊളിച്ചതിനെത്തുടർന്നുണ്ടായ കലാപത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സ്കൂളുകൾ പൂട്ടി. ഇൻറർനെറ്റ് സേവനങ്ങൾ നിർത്തി. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോലീസ് സ്റ്റേഷൻ ആക്രമിച്ചതിന് നാലുപേരെ അറസ്റ്റുചെയ്തു. പരിക്കേറ്റ മാധ്യമപ്രവർത്തകനുൾപ്പെടെ ഏഴു പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അൻപതിലേറെ പേരെ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *