Your Image Description Your Image Description
Your Image Alt Text

ദുബായ് ഫ്രെയിമിലെ കാഴ്ചകൾ ആസ്വദിക്കാൻ 300 ദിർഹത്തിന്റെ വി.ഐ.പി. ടിക്കറ്റ് പുറത്തിറക്കി.ദുബായ് ഫ്രെയിമിന്റെ പ്രത്യേക സേവനങ്ങളിലേക്കും സൗകര്യങ്ങളിലേക്കുമുള്ള പ്രവേശനമാണ് വി.ഐ.പി. ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് പബ്ലിക് പാർക്‌സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വകുപ്പ് മേധാവി അഹമ്മദ് അൽ സറൂനി പറഞ്ഞു.

വി.ഐ.പി. സന്ദർശകർക്ക് പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാക്കും. സ്വകാര്യ ഗേറ്റിലൂടെ ഫ്രെയിമിലേക്ക് പ്രവേശനവും നൽകും. ദുബായ് ഫ്രെയിം പര്യവേക്ഷണം ചെയ്യുന്നതിന് ഗൈഡഡ് ടൂർ സേവനവും ലഭ്യമാക്കും. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും മികച്ചസേവനങ്ങൾ നൽകാനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനം.

150 മീറ്റർ ഉയരവും 93 മീറ്റർ വീതിയുമുള്ള ചതുരാകൃതിയിലുള്ള ഫ്രെയിം 2018-ലാണ് ഉദ്ഘാടനം ചെയ്തത്. ഇതുവരെ 55 ലക്ഷത്തിലേറെ സന്ദർശകരാണ് സബീൽ പാർക്കിലെ ഈ വിനോദകേന്ദ്രത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *