Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായ പുന്നയ്ക്കല്‍ അറക്കേപ്പറമ്പ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 17,18 വാര്‍ഡുകളിലെ നിരവധി ജനങ്ങള്‍ ദീര്‍ഘനാളായി അനുഭവിച്ചിരുന്ന യാത്ര ദുരിതത്തിനാണ് റോഡ് വരുന്നതോടെ പരിഹാരമാകുന്നത്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ റോഡുമായി ബന്ധിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍കൂടി ആരംഭിക്കാനാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പാലം നിര്‍മ്മാണത്തിനായി എ.എം. ആരിഫ് എം.പി. 20 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാന്‍ വഴിയില്ലാതായതോടെ പദ്ധതി അനിശ്ചിതാവസ്ഥയില്‍ ആവുകയായിരുന്നു. റോഡ് പണി പൂര്‍ത്തിയാകുന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകും. അതോടെ പഞ്ചായത്തിലെ പ്രധാന റോഡിലേക്ക് എത്താന്‍ കിലോമീറ്റര്‍ ചുറ്റിതിരിഞ്ഞുള്ള യാത്രയാണ് ഒഴിവാക്കുക.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ബ്ലോക്ക് അംഗം മേരി ടെല്‍സ്യ, വാര്‍ഡ് അംഗം എ.വി. ജോസഫ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *