Your Image Description Your Image Description
Your Image Alt Text

ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. വയാഗ്രയും സമാനമായ മരുന്നുകളും നിർദ്ദേശിക്കപ്പെട്ട പുരുഷന്മാർക്ക് അത്തരം മരുന്നൊന്നും കഴിക്കാത്തവരേക്കാൾ പിന്നീട് ജീവിതത്തിൽ അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ​ഗവേഷകർ പറയുന്നു.

ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘സ്ത്രീകളിലും പുരുഷന്മാരിലും അൽഷിമേഴ്സിൽ ഈ മരുന്നുകളുടെ ഫലങ്ങൾ പരിശോധിക്കാൻ ശരിയായ ക്ലിനിക്കൽ ട്രയൽ ആവശ്യമാണ്…’ – ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള പ്രധാന എഴുത്തുകാരി ഡോ. റൂത്ത് ബ്രൗവർ ദി ഗാർഡിയനോട് പറഞ്ഞു.

ഉദ്ധാരണക്കുറവ് പ്രശ്നമുള്ള 260,000-ലധികം പുരുഷന്മാരുടെ മെഡിക്കൽ റെക്കോർഡുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. പഠനത്തിന്റെ ഭാ​ഗമായി അവരിൽ പകുതിയിലധികം പേരും അവനാഫിൽ, വാർഡനഫിൽ, ടഡലഫിൽ എന്നിവയുൾപ്പെടെ PDE5 ഇൻഹിബിറ്റർ മരുന്നുകൾ കഴിക്കുന്നവരാണ്. ഗവേഷകർ അവരെ അഞ്ച് വർഷത്തേക്ക് നിരീക്ഷിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള 55 ദശലക്ഷം ആളുകളെ ഡിമെൻഷ്യ ബാധിച്ചിട്ടുള്ളതായി വിദ​ഗ്ധർ പറയുന്നു.

എന്താണ് അൽഷിമേഴ്‌സ് ?

ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. ഈ ന്യൂറോളജിക് ഡിസോർഡറിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. അൽഷിമേഴ്സ് രോഗ ലക്ഷണങ്ങൾ കാലക്രമേണ വഷളാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *