Your Image Description Your Image Description
Your Image Alt Text

എന്തിരടെയിത് ? സങ്കികളെല്ലാം തട്ടിപ്പുകാരും വെട്ടിപ്പുകാരും ചാക്കിട്ട് പിടിത്തക്കാരുമാണോ ? എങ്ങനെ ഇവരെ വിശ്വസിക്കും ? ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്‌ടറിയുടെ ഉപകരണങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ മറവിൽ മൂന്നരകോടി തട്ടിയെടുത്ത ബിജെപി നേതാവും ഭാര്യയും അറസ്‌റ്റിലായി . ഇപ്പോൾ കുടുംബത്തോടാണ് തട്ടിപ്പ് നടത്തുന്നത് . തട്ടിപ്പ് നടന്നത് ബാംഗ്ലൂരിലാണെങ്കിലും നടത്തിയത് മലയാളികളാണ് .

ബിജെപി നേതാവും ആർഎസ്‌എസ്‌ മുൻ ദേശീയ നേതാവുമായ പാലക്കാട് തൃത്താല ഞാങ്ങാട്ടിരി മേലേടത്ത്‌ വീട്ടിൽ കെ സി കണ്ണനും, ഭാര്യ ജീജാ ബായിയുമാണ്‌ അറസ്‌റ്റിലായത്‌. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എൻ എസ്‌ സി എൽ മൾട്ടി നാഷണൽ കമ്പനിയുടെ ഉടമ എ ബി വി പി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ്‌ കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്‌.

കമ്പനി പൂട്ടിയപ്പോൾ സ്‌ക്രാപ്‌ വിറ്റഴിച്ചു തരാമെന്നുപറഞ്ഞ്‌ പാർടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച്‌ സ്‌ക്രാപ്പ്‌ തരാമെന്ന്‌ പറഞ്ഞ്‌ ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയിൽനിന്ന്‌ അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാൽ സ്‌ക്രാപ്‌ നൽകുകയോ പണം മടക്കി കൊടുക്കുകയോ ചെയ്‌തില്ല. തുടർന്ന്‌ മധുസൂദന റെഡ്ഡി 2023 സെപ്‌തംബർ 30ന്‌ പട്ടാമ്പി പൊലീസിൽ പരാതി നൽകി.

ക്രൈം ബ്രാഞ്ച്‌ തുടർ അന്വേഷണം നടത്തിയതിന് ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി അറസ്‌റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. പ്രഭാകർ റാവുവുമായി ഏർപ്പെട്ട എഗ്രിമെന്റ്‌ കാണിച്ച്‌ പലരിൽനിന്ന്‌ ഇവർ പണം തട്ടിയെടുത്തതായി ക്രൈം ബ്രാഞ്ച് സംശയിക്കുന്നു .

ഇതുപോലെ പല തട്ടിപ്പുകളും ബിജെപിക്കാർ നടത്തിയിട്ടുണ്ട് .തട്ടിപ്പുകാരുടെ താവളമായി മാറി കേരളത്തിൽ ബിജെപിഎന്ന പാർട്ടി. സർവ്വ ഉഡായിപ്പുകളും ഇവരിൽക്കൂടിയെ നടക്കുള്ളൂ . മോഷണവും പിടിച്ചുപറിയും ഗുണ്ടാ പ്രവർത്തനവും വെട്ടും കുത്തും കൊലപാതകവും , ഒന്നിലും ഇവരെ മാറ്റിനിറുത്താണ് പറ്റില്ല .

എല്ലാത്തിലും ഇവരുടെ കയ്യൊപ്പുണ്ടായിരിക്കും . ഇവരെല്ലാം പറയുന്നത് ഞങ്ങൾ ബിജെപിക്കാരാണെന്നാ . ഇതുകൊണ്ടൊക്കെ തന്നെയാണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാത്തതും . ഇവരെ വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുമോ ? പിന്നെ മനസ്സമാധാനമായി അന്തിയുറങ്ങാൻ പറ്റുമോ ?

ആട്ടിന്തോലിട്ട ചെന്നായ്ക്കളെപോലെ തെരഞ്ഞെടുപ്പടുക്കുമ്പോൾ വരും . ഇല്ലാത്ത നടക്കാത്ത വാഗ്ദാനങ്ങളെല്ലാം വാരിക്കോരി തരും . എന്തെങ്കിലുമൊന്ന് നടക്കുമോ , ഇല്ല , വാഗ്ദാനം തരാൻ മിടുക്കരാ , അതിന് ചിലവില്ലല്ലോ ? ഏതായാലും സൂക്ഷിച്ചു കാര്യങ്ങൾ തീരുമാനിക്കണം .

Leave a Reply

Your email address will not be published. Required fields are marked *