Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴേക്കും കോൺഗ്രസ്സ് പാർട്ടിയുടെ തലയിൽ വെള്ളിടി വെട്ടിയെന്ന് തോനുന്നു. . . സർക്കാറിനിട്ട് എന്തെങ്കിലും ഒക്കെ പണി കൊടുക്കണമെല്ലോ അതിനായി ഇനി കാണിക്കാത്ത വേലത്തരങ്ങൾ ഒന്നുമില്ല . . ഇപ്പോൾ സർക്കാരിനെ പ്രതിരോധത്തിൽ ആക്കാനായി കാണിച്ചുകൂട്ടുന്ന പുറപ്പാടുകൾ ചില്ലറ ഒന്നുമല്ല. . . . ഇപ്പോൾ പുതിയ ഒരു പരിപാടി അഗ്‌വാനം ചെയ്തിരിക്കുകയാണ്. . . . പരിപാടിയുടെ പേര് ‘സമരാഗ്നി എന്നാണ്.. . . കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യാനായി കെ പി സി സി സംഘടിപ്പിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്ഷോഭ യാത്രക്ക് ഇന്ന് തുടക്കാം കുറിച്ചിരിക്കുകയാണ്. . . . പക്ഷെ ഈ യാത്ര അവർക്ക് തന്നെ തിരിച്ചടിയാകുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. . . .കാരണം ബഡാ നേതാക്കളായ കുഴൽനാടൻ കെ ബാബു, പ്രതിപക്ഷ നേതാവ് സതീശൻ ഉൾപ്പടെയുള്ളവരുടെ അഴിമതിയുടെ കഥകൾ ഇപ്പോൾ ജനങ്ങൾക്ക് ഇടയിൽ വലിയതോതിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്. . . . ഈ സാഹചര്യത്തിലാണ് സമരാഗ്നിയുമായി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നത് . . . . അഴിമതി ലവലേശം തൊട്ടു തീണ്ടാത്ത രണ്ടു നേതാക്കൾ ആണ് ഈ യാത്രയുടെ അമരക്കാർ. . . കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും.. . . .എന്തായാലും ഇരുവരും അവിടെയും മൈക്കിനായി തല്ലുകൂടാതെ ഇരുന്നാൽ മതിയായിരുന്നു. . ഇരു നേതാക്കളും തമ്മിൽ നല്ല ഒത്തൊരുമ ആയതുകൊണ്ട് കുശുമ്പ് കുത്തുമോ എന്നും ഭയക്കേണ്ടതില്ല. . . . എന്തായലും ഈ യാത്ര ഇന്ന് വൈകീട്ട് നാല് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.യാണ് യാത്ര ഉദ്ഘാടനം ചെയ്യുക. ഈ യാത്ര നവകേരള സദസ്സിനോട് സാമ്യം തോന്നിയാൽ അത് വെറും യാത്രിചികം മാത്രം ആകും.. . . .

കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എം പി, .യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, കെ മുരളീധരന്‍ എം പി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ, പ്രിയങ്കാ ഗാന്ധിയെയോ പങ്കെടുപ്പിച്ചേക്കും. ഗ്രീന്‍ പ്രോട്ടക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും നടക്കുക.

അതിനായി സേവാദളിന്റെയും പോഷക സംഘടനകളുടെയും വളന്റിയര്‍മാരെ നിയോഗിക്കും. 14 ജില്ലകളിലൂടേയും കടന്ന് പോകുന്ന യാത്രയുടെ ഭാഗമായി 30 സമ്മേളനങ്ങളും സംഘടിപ്പിക്കും. പ്രധാന ജില്ലകളില്‍ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടായിരിക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതവും കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ട് വീതവും കാസര്‍കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഓരോന്നും ആയിരിക്കും പൊതുസമ്മേളനങ്ങള്‍

15 ലക്ഷം പ്രവര്‍ത്തകര്‍ സമരാഗ്നിയുടെ ഭാഗമാകും. കോഴിക്കോട് കടപ്പുറം, കൊച്ചി മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം എന്നിവ ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ടായിരിക്കും. യാത്രയില്‍ പ്രതിദിന ജനകീയ സദസും സഞ്ചരിക്കുന്ന പുസ്തകശാലയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ സുധാകരനും സതീശനും സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയസമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പൊലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരയായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്ന് തഴയപ്പെട്ടവര്‍, സാമൂഹികക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും പരാതികള്‍ കേള്‍ക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *