Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ:തകഴി ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ തെന്നടി കുന്നക്കല്‍ കോളനിയില്‍ വെള്ളപ്പൊക്ക സമയത്തു അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിനു ശാശ്വത പരിഹാരമായി. ജില്ല പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനി പ്രദേശം കല്ലു കെട്ടി സംരക്ഷിച്ചതോടെയാണ് കോളനി നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വന്ന വെള്ളപൊക്ക പ്രശ്നത്തിന് പരിഹാരമായത്.

ജില്ല പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 36.13 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. 15 പട്ടിക ജാതി കുടുംബങ്ങളും ഒരു ക്ഷേത്രവും ഈ കോളനിയിലുണ്ട്. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു കല്ലുകെട്ടിയതിന്‍രെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് . അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ വേണുഗോപാല്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശശാങ്കന്‍, ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു ജയപ്പന്‍, ബൈജു പൂപ്പള്ളി, ബാബു തിരുത്തുമാലി, സേവിച്ചന്‍ മഠത്തില്‍പറമ്പില്‍, ജി. പ്രദീപ്, ഒ. ബെന്നി, അഞ്ചു ദിനേശ്, ശോഭകുമാരി, ഉമേഷ് ശ്യാംകുമാര്‍, ടി. സോമസുധ, കൊച്ചുമോന്‍, മധുസൂദനന്‍, ഉണ്ണികൃഷ്ണന്‍, സുനിതകുമാരി, ദിനേശ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *