Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എച്ച്. സലാം എം.എല്‍.എ. നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. 3.90 കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ 11 ക്ലാസ് മുറികള്‍, ഒരു ഡൈനിങ് ഹാള്‍, മൂന്ന് ടോയ്ലറ്റ് ബ്ലോക്കുകള്‍, സ്റ്റെയര്‍ റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.

ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്തംഗം അജിത ശശി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. സുമ, സ്‌കൂള്‍ എച്ച്.എം. ടി. ഗീതാകുമാരി, എസ്.എം.സി. ചെയര്‍മാന്‍ കെ.സി. ജയകുമാര്‍, നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കില പ്രോജക്ട് എന്‍ജിനീയര്‍ ആനന്ദ് കൃഷ്ണന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സഞ്ജു, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷീജ, എന്‍.പി. വിദ്യാനന്ദന്‍, കെ.പി. സത്യകീര്‍ത്തി, വി.കെ. വിശ്വനാഥന്‍, എസ്. രാജേഷ്, ദീപേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *