Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: എച്ച്.സലാം എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഗവ. മുഹമ്മദന്‍സ് എച്ച്.എസ്.എല്‍.പി. സ്‌കൂളിന് അനുവദിച്ച വാഹനം എം.എല്‍.എ. ഫ്ലാഗ് ഓഫ് ചെയ്തു. 15.14 ലക്ഷം രൂപ ചെലവിലാണ് വാഹനം വാങ്ങിനല്‍കിയത്.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍ അധ്യക്ഷയായി. എസ്.എം.സി. ചെയര്‍മാന്‍ നിസാം വലിയകുളം, അംഗങ്ങളായ എസ്. ഷിഹാസ്, ശിവന്‍ മുകുന്ദന്‍, നിഷാന, അന്‍സില്‍ ബദര്‍, അന്‍ഷാദ്, അധ്യാപകരായ ആന്റണി, മാര്‍ട്ടിന്‍, ലെറ്റീഷ്യ, മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *