Your Image Description Your Image Description
Your Image Alt Text

ജന്തർ മന്തിറിൽ സമരം തുടങ്ങിയല്ലോ. . . . ഇനിയിപ്പോൾ നമ്മുടെ പ്രതിപക്ഷ നേതാവിന് ഇരിക്കപ്പൊറുതി ഉണ്ടാകില്ല. . .കാരണം മുഖ്യനെ രണ്ടു പറഞ്ഞില്ലെങ്കിൽ മൂപ്പർക്ക് സമാധാനം കിട്ടില്ലലോ. . . എന്തായാലും മിണ്ടാതിരുനില്ല എന്തൊകൊണ്ടാണ് സർക്കാരിന്റെ ഡൽ​ഹി സമരത്തെ പിന്തുണയ്ക്കാതീരുന്നതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സതീശൻ. . . കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവൻ കാരണം കേന്ദ്രം അല്ലെന്നാണ് സതീശന്റെ വാദം. . . . 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്, കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശൻ പറഞ്ഞു.

ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവ​ഗണന. പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്. സർക്കാരിന് പ്രതിപക്ഷം ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണ്, നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളിവിട്ടിരിക്കുകയാണെന്നും ഒക്കെയാണ് വി ഡി സതീശൻ പറയുന്നത്. . . . .

വി മുരളീധരൻ രാത്രിയിൽ പിണറായിക്കൊപ്പം ചർച്ച നടത്തുന്നു. പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീർപ്പ് ഇടനിലക്കാരൻ മുരളീധരനാണെന്നും സുരേന്ദ്രന്റെ കള്ളപ്പണ കേസ് ഒത്തുതീർക്കുന്നതും മുരളീധരനാണെന്നും വി ഡി സതീശൻ പറഞ്ഞു. . . പക്ഷെ സതീശൻ എന്തൊക്കെയാ വിളിച്ച് പറയുന്നതെന്ന് തോന്നിപോകും കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള അന്തർധാര മറക്കാൻ വേണ്ടിയാണ് ഇങ്ങനെ മുഖ്യന്റെ മേലെ പഴിചാരാൻ സതീശൻ ശ്രമിക്കുന്നത്. . . . .

മാസപ്പടി പരമാവധി ആളിക്കത്തിക്കാൻ സതീശനെയും കൂട്ടരും നോക്കുണ്ട് , .. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എന്തിനാണ് എട്ട് മാസം അന്വേഷിക്കുന്നത. ലൈഫ് മിഷൻ കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ല. എല്ലാം അഡ്ജസ്റ്റ്മെന്റ് ഒത്തുതീർപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഴര വർഷം കേന്ദ്രത്തിനെതിരെ മിണ്ടിയില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ട് വിറയ്ക്കുന്നു. ധനപ്രതിസന്ധിക്ക് കാരണം അഴിമതി ആണ്. കണ്ടിട്ട് സമരമാണോ എന്ന് പോലും സംശയമാണ്, ചെന്നിത്തല പറഞ്ഞു. ‘ കർണാകത്തിന്റെ സമരം വ്യത്യസ്ത സമരം. രണ്ട് സമരവും താരതമ്യം ചെയ്യാനാവില്ല. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ യു ഡി എഫ് ആണ് മുൻ പന്തിയിൽ. രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *