Your Image Description Your Image Description
Your Image Alt Text

ഷീല സണ്ണിയെ അറിയില്ലേ ? ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി ? മയക്കുമരുന്ന് കേസിൽ കുടുങ്ങി 72 ദിവസം ജയിലിൽ കിടന്ന ഷീല സണ്ണി തന്റെ നിരപരിധിത്വം തെളിയിച്ചതിന് ശേഷം പുറത്തിറങ്ങിയ അവരെ ആരാണ് ആ കേസിൽ കുടുക്കിയത് ? മറ്റാരുമല്ല സ്വന്ത മരുമകളുടെ അനുജത്തിയെന്നാണ് ഷീലാ സണ്ണി പറയുന്നത് .

കഴിഞ്ഞ ഫെബ്രുവരി 27 -നാണ് ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ സതീശനും സംഘവും എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വസ്തു എല്‍ എസ് ഡി അല്ലെന്ന് കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നിന്ന് പരിശോധനാ ഫലം പുറത്തുവന്നെങ്കിലും ഷീല 72 ദിവസം ജയില്‍ വാസം അനുഭവിച്ചു കഴിഞ്ഞിരുന്നു.

തെറ്റുപറ്റിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതല്ലാതെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതിയെ ഇതുവരെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ സത്യങ്ങൾ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഷീലാ സണ്ണി .

തന്നെ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ ഷീല സണ്ണി അറിയുന്നത് . ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു. ‘മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും.

എന്നെ അറിയാത്ത വ്യക്തിക്ക് ഇങ്ങനെയൊരു കാര്യം എന്നോട് ചെയ്യേണ്ട കാര്യമില്ലല്ലോയെന്നാണ് ഷീലാ സണ്ണി പറയുന്നത് . ഞങ്ങൾ തമ്മിൽ ഒരു വൈരാഗ്യവുമില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യേണ്ട കാര്യമില്ലല്ലോ’-

‘അറസ്റ്റ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ മരുമകളും കുടുംബവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ജയിലിലായിരുന്ന സമയത്ത് മരുമകളോട് ഇതേ കുറിച്ച് സംശയം പറഞ്ഞിരുന്നു. എന്നാൽ അനിയത്തി അങ്ങനെ ഒന്നും ചെയ്യില്ലെന്നാണ് മരുമകൾ പറഞ്ഞത്.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മകനും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു താമസിച്ചത്. എന്നാൽ പ്രശ്നങ്ങൾക്ക് ശേഷം വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത്’.’ഈ സംഭവം നടക്കുമ്പോൾ ഒന്നര വർഷമായി മകന്റെ കല്യാണം കഴിഞ്ഞിട്ട്.

ഒരു വൈരാഗ്യം വരേണ്ട സമയം അപ്പോൾ ആയിട്ടില്ല. മരുമകളുടെ അനിയത്തിയുമായി ഒരു കുഴപ്പമുണ്ടായിട്ടില്ല. തലേദിവസം കൂടി വീട്ടിൽ വന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു പോയതാണ് . അവർക്ക് എന്താണ് എന്നോട് വൈരാഗ്യം, എന്തിനാണ് ഈ ചതി ചെയ്തത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് .

ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കാം. നിസാര കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കാൻ സാധിക്കില്ലന്നവർക്കറിയാം. അപ്പോൾ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കി ഒഴിവാക്കാനായിരിക്കും. അല്ലെങ്കിൽ എന്റെ ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനായിരിക്കാം’- ഷീല പറഞ്ഞു.’

മരുമകളുടെ അനിയത്തിയുടെ ക്യാരക്ടർ വേറെയാണ്. ബംഗളൂരുവിലാണ് അവൾ പഠിക്കുന്നത്. എല്ലാ ആഴ്ചയും വിമാനത്തിലാണ് നാട്ടിലേക്ക് വന്ന് പോകുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ബംഗളൂരുവിൽ മോഡലാണെന്ന് പറയും. എന്നാൽ ഒരു ചിത്രങ്ങളും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.

ആരോ അവളെ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ആരാണെന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല,​ വീട്ടുകാർക്കും അറിയില്ല. അവൾ ബംഗളൂരുവിൽ എവിടെയാണ് താമസിക്കുന്നത് പോലും അറിയില്ല’-

‘ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മരുമകളും അനിയത്തിയും മകന്റെ മൊബൈൽ ഷോപ്പിലേക്ക് പോയിരുന്നു. എന്റെ വണ്ടി എടുത്താണ് അവർ പോയത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. മക്കളെ പോലെയാണ് അവരെ കരുതിയത്.

എനിക്കും ഒരു മകളുണ്ടല്ലോ. അവരാണ് എന്നെ ചതിച്ച് ജയിലലടച്ചത്. ഞാൻ ഒരു ക്രൂരത്തിയായ അമ്മായിയമ്മ ഒന്നുമല്ല, എനിക്ക് എല്ലാവരോടും സ്‌നേഹമായിരുന്നുവെന്നും ‘ഷീല സണ്ണി പറഞ്ഞു. ഇത്രയും ക്രൂരത ആരെങ്കിലും കാണിക്കുമോ ?

ഇതിന് പിന്നിലാരാണെന്നും അവരുടെ ഉദ്ധേശമെന്താണെന്നും കണ്ടുപിടിക്കണം . അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം . ഞാൻ ചെയ്യാത്ത കുറ്റത്തിന് അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റില്ല . ആർക്കും ഇതുപോലെയൊരു അവസ്ഥയുണ്ടാകല്ലേയെന്നാണ് പ്രാർത്ഥന .

ജയിലിൽ പോയതോടെ ആറ് മാസത്തോളമായി അടഞ്ഞുകിടന്ന ബ്യൂട്ടി പാർലർ മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് വീണ്ടും തുറക്കാൻ സഹായം നൽകിയത്. ലഹരി കേസിൽ അറസ്റ്റിലായതോടെ കടമുറി ഒഴിയാൻ അവശ്യപ്പെട്ട ഉടമ തന്നെയാണ് കുടുതൽ സൌകര്യങ്ങളുള്ള മറ്റൊരു മുറി ബ്യുട്ടി പാർലറിനായി നൽകിയത്.

കുടുംബത്തിൻറെയും സാമൂഹിക സംഘടനകളുടെയും പിന്തുണയാണ് തിരിച്ചുവരവിന് കാരണമായതെന്ന് ഷീല സണ്ണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *