Your Image Description Your Image Description

ഇ​സ്‌​ലാ​മാ​ബാ​ദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ​​ഇമ്രാന് അനുകൂലം. ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളി​ൽ ലീ​ഡ് നേ​ടി​യ​താ​യി മു​ൻ പ്ര​ധാ​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പി​ടി​ഐ (തെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ്)​അ​വ​കാ​ശ​പ്പെ​ട്ടു.

41 ഇടങ്ങളിൽ നവാസ് ഷെരീഫിന്റെ PML N ലീഡ് നേടിയെന്നും റിപ്പോർട്ടുകൾ. 184 സീറ്റുകളിലെ ഫലം വന്നപ്പോൾ 114 ഇടത്ത് സ്വതന്ത്രരസ്ഥാനാർഥികൾക്ക് ലീഡ് നേടാനായെന്ന് പിടിഐ അവകാശപ്പെട്ടു.

അ​തേ സ​മ​യം രാ​ജ്യ​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം മൂ​ലം വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും വ​ള​രെ വൈ​കു​ക​യാ​ണ്. പി​ടി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

പാ​ർ​ല​മെ​ന്‍റി​ലെ അ​ധോ​സ​ഭ​യാ​യ ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്കും നാ​ലു പ്ര​വി​ശ്യാ അ​സം​ബ്ലി​ക​ളി​ലേ​ക്കു​മാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. പി​എം​എ​ൽ-​എ​ൻ ,പി​ടി​ഐ എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്കു പു​റ​മേ മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബി​ലാ​വ​ൽ സ​ർ​ദാ​രി ഭൂ​ട്ടോ​യു​ടെ പി​പി​പി (പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി) എ​ന്നി​വ​ർ ത​മ്മി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ടം.

തെരഞ്ഞെടുപ്പിൻ്റെ വ്യക്തമായ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് പുറത്തുവന്നേക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും.വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ പോളിങ് വൈകുന്നേരം അഞ്ചുമണിവരെ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *