Your Image Description Your Image Description
Your Image Alt Text

ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ റിമാൻഡ് കാലാവധി റാഞ്ചിയിലെ പ്രത്യേക കോടതി അഞ്ചുദിവസത്തേക്കുകൂടി നീട്ടി.ഝാർഖണ്ഡ് മുക്തി മോർച്ച നേതാവുകൂടിയായ ഹേമന്ത് സോറനെ ഫെബ്രുവരി രണ്ടിനാണ് പ്രത്യേക കോടതി അഞ്ചുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ വിട്ടത്.

ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്ത് ഹേമന്ത് സോറൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഭൂമികുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ 31-നാണ് ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ്‌ ചെയ്തത്. ഏഴുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തി ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *