Your Image Description Your Image Description
Your Image Alt Text

ഏതു രാഷ്ട്രീയപ്പാർട്ടി അധികാരത്തിലിരുന്നാലും നന്നായി ജോലി ചെയ്യുന്നവർ ഒരിക്കലും ബഹുമാനിക്കപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർ മിക്കപ്പോഴും ശിക്ഷിക്കപ്പെടാതെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവസരവാദരാഷ്ട്രീയക്കാർ അതതുകാലത്തെ ഭരണകക്ഷിയോട് ഒട്ടിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആശങ്കാജനകമായ പ്രവണതയാണിത്. പ്രത്യയശാസ്ത്രത്തിലെ ഇത്തരം അപചയം ജനാധിപത്യത്തിന് നല്ലതല്ല. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ടെങ്കിലും അവരുടെ എണ്ണം ക്രമേണ കുറയുകയാണെന്നും ഗഡ്കരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *