Your Image Description Your Image Description
Your Image Alt Text

അര്‍ഹമായ ധനവിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരംചെയ്ത് കര്‍ണാടക മന്ത്രിസഭ.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും കോണ്‍ഗ്രസ് എം.എല്‍.എ.മാരും എം.എല്‍.സി.മാരും എം.പി.മാരും ജന്തര്‍മന്തറില്‍നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രത്തിന് ചിറ്റമ്മനയമാണെന്ന് സമരക്കാര്‍ ആരോപിച്ചു. ബി.ജെ.പി.ക്കെതിരേയല്ല സമരമെന്നും സംസ്ഥാനം നേരിടുന്ന വിവേചനമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *