Your Image Description Your Image Description
Your Image Alt Text

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിലെ യാത്രക്കാരിയാണ് വീണത്.വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസ്സിലായിരുന്നു സംഭവം. യാത്രക്കാരി തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ സമയത്താണ് അപകടം സംഭവിച്ചത്.

യാത്രക്കാര്‍ ഉടന്‍ വിവരം അറിയിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. അതിനാല്‍ ടയറിന് അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍നിന്നും ഒരുപക്ഷേ മരണംതന്നെ സംഭവിക്കുന്നതില്‍നിന്നും യാത്രക്കാരി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *