Your Image Description Your Image Description
Your Image Alt Text

വയറിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് വയറിലെ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. ഭക്ഷണരീതിയിലെ മാറ്റങ്ങളും ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളുമാണ് വയറിലെ അര്‍ബുദത്തിന്‍റെ സാധ്യത കൂടാന്‍ കാരണം. ചില അണുബാധകള്‍ വയറ്റിലെ ക്യാൻസറിന് കാരണമാകും. അതുപോലെ അമിതഭാരവും പുകവലിയും വയറിലെ ക്യാന്‍സറിന് കാരണമാകും.

വയറിലെ ക്യാന്‍സര്‍ സാധ്യതയെ തടയാനും ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം, റെഡ് മീറ്റ്, കൊഴുപ്പും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍, കോളകള്‍ എന്നിവയുടെ ഉപയോഗം കുറച്ച്, പച്ചക്കറികളും പഴങ്ങളും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

വയറിലെ ക്യാന്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

വയറിന്റെ മുകൾ ഭാഗത്തെ വേദനയാണ് വയറ്റില്‍ ക്യാന്‍സര്‍ വളരുന്നതിന്‍റെ ഒരു പ്രധാന ലക്ഷണം.

രണ്ട്…

എപ്പോഴുമുള്ള അസിഡിറ്റി, വയറു വീര്‍ത്തിരിക്കുക, ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഛർദ്ദിയും ഓക്കാനവും, ദഹനക്കേട്, നെഞ്ചെരിച്ചിൽ, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയവയും വയറിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.

മൂന്ന്…

കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.

നാല്…

വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ക്ഷീണം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.

Leave a Reply

Your email address will not be published. Required fields are marked *