Your Image Description Your Image Description
Your Image Alt Text

പ്രമേഹമുള്ളവർ ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കണം. അതില്‍ ഭക്ഷണത്തിനുള്ള പങ്കാണ് ഏറെ വലുത്. പ്രമേഹ രോഗികള്‍ കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, പാക്കേജു ചെയ്ത ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം ഇവ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും ഇടയ്ക്ക് മിതമായ അളവില്‍ ഇവ കഴിക്കുന്നത് കൊണ്ടും പ്രശ്നമില്ല.

ഇത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ആയൂര്‍വേദ്ദ ഡോക്ടറായ ഡിക്സ ഭവ്സർ സാവാലിയ. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്…

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആയുർവേദ പ്രകാരം, തൈര് കഴിക്കുന്നത് ഭാരം വര്‍ധിപ്പിക്കും, മെറ്റബോളിസം മോശമാവുകയും ചെയ്യുമെന്നും ഡോ. സാവാലിയ പറയുന്നു. ഇത് പോഷകാഹാരം മോശമായി ആഗിരണം ചെയ്യാനും കൊളസ്ട്രോൾ കൂട്ടാനും കാരണമാകും. കൂടാതെ പ്രമേഹം, അമിത വണ്ണം തുടങ്ങിയവ ഉള്ളവര്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍ പറയുന്നു. കൂടാതെ ഇവയുടെ ഇൻസുലിൻ സംവേദനക്ഷമതയും മോശമാണത്രേ. അതിനാല്‍ തൈരിനു പകരം കൂടുതൽ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ മോര് കുടിക്കുന്നതാകും നല്ലത്.

രണ്ട്…

വെളുത്ത ഉപ്പാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്ത ഉപ്പ് പ്രമേഹമുള്ളവർക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതുമൂലം പ്രമേഹ രോഗികളില്‍ ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. സാവലിയ പറയുന്നു. അതിനാല്‍ ഉപ്പിന്‍റെ അമിത ഉപയോഗവും കുറയ്ക്കുക.

മൂന്ന്…

ശർക്കരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.പ്രമേഹരോഗികൾക്ക് പഞ്ചസാരയെ അപേക്ഷിച്ച് ശർക്കര സുരക്ഷിതമായ ഒരു ബദലായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് പലപ്പോഴും പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്ന് ഡോ. വലിയ പറയുന്നു. അതിനാല്‍ ശര്‍ക്കരയും മിതമായ അളവില്‍ മാത്രം കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *