Your Image Description Your Image Description
Your Image Alt Text

രാഹുലിന്റെ നേതൃത്വത്തിനെതിരെ കോൺ​ഗ്രസ് നേതാവും മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകളുമായി ശർമ്മിഷ്ഠാ മുഖർജി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുലിന്റെ നേതൃത്വം പരാജയപ്പെട്ടതിനാൽ വരുന്ന തിരഞ്ഞെടുപ്പിൽ മറ്റാരെയെങ്കിലും ഉയർത്തിക്കാണിക്കാൻ കോൺ​ഗ്രസ് തയ്യാറാകണമെന്നും പറഞ്ഞു. ‘പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്’ എന്ന തന്റെ പുസ്തകത്തിലാണ് ശർമ്മിഷ്ഠയുടെ വാക്കുകൾ.

ആവശ്യമെങ്കിൽ നെഹ്റു കുടുംബത്തിന് പുറത്തേക്ക് നോക്കണം. രാഹുലിന്റെ നേതൃത്വത്തിൽ 2014, 2019 രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് ദയനീയ പരാജയമാണ് സംഭവിച്ചത്. കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുഖം തന്നെ രാഹുലായിരുന്നു. ഒരു നേതാവിന്റെ കീഴിൽ പാർട്ടി തുടർച്ചയായി പരാജയപ്പെടുന്നുണ്ടെങ്കിൽ ആ മുഖം മാറാൻ കോൺ​ഗ്രസ് തയ്യാറാകണമെന്ന് മുഖർജി പറഞ്ഞു.

2014-ൽ കോൺ​ഗ്രസ് 19.67 ശതമാനം വോട്ട് ഷെയറുമായി 52 സീറ്റുകളാണ് നേടിയത്. 2014-ൽ 44 സീറ്റുകൾ മാത്രമാണ് നേടിയത്. അതേസമയം, മറുവശത്ത് ബിജെപി 2014-ൽ 282 സീറ്റിൽ നിന്നും 2019 എത്തുമ്പോൾ 303 സീറ്റുമായി വളർന്നുവെന്നും കോൺ​ഗ്രസിനുള്ളിൽ അഭിപ്രായ സ്വതന്ത്ര്യത്തിന് അവസരമില്ലെന്നും ശർമ്മിഷ്ഠ വിമർശിച്ചു.

കോൺഗ്രസ്സിനെ കുറിച്ചും രാഹുലിന്റെ നേതൃഗുണത്തെ കുറിച്ചുമുള്ള മുൻ രാഷ്‌ട്രപതിയുടെ നിരീക്ഷണങ്ങളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണ് ശർമ്മിഷ്ഠയുടേത്. കോൺ​ഗ്രസിനെതിരെ കടുത്ത വിമർശനമാണ് പുസ്കത്തിൽ കൂടി ശർമ്മിഷ്ഠ നടത്തുന്നത്. ബംഗാളിലിൽ രാഹുലിനെയും കോൺഗ്രസിനെയും കണ്ടം വഴി ഓടിച്ചിരിക്കുകയാണ് മമത.

ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റില്ലെന്ന് സൂചന ഇതോടെ ദൃഢമാവുകയാണ് . ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് അടക്കം കോണ്‍ഗ്രസ് തന്നെ അറിയിച്ചില്ലെന്നാണ് മമതയുടെ പരാതി. രാഹുലിന്റെ ഭാരത് ജോടോ യാത്ര ചെല്ലുന്നിടം എല്ലാം ഇന്ത്യൻ മുന്നണി തകരുന്ന കാഴ്ചയാ കാണുന്നത് .ഇതോടെ ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വേണ്ടി രൂപം നൽകിയ ‘ഇന്ത്യ” മഹാസഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപേതന്നെ തകരുന്ന ചിത്രമാണ് തെളിയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *