Your Image Description Your Image Description
Your Image Alt Text

 

ബെം​ഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റെണ്ണം 220 കടക്കാൻ പോകുന്നില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അത് തിരിച്ചറിഞ്ഞതിനാലാണ് ഇത്തവണ 400 സീറ്റെന്ന മുദ്രാവാക്യത്തിൽ നിന്ന് മോദി പിന്നാക്കം പോയതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ സംവരണനയം തന്നെ റദ്ദാക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

സംവരണമില്ലാത്ത രാജ്യമെന്നത് ആർഎസ്എസ് അജണ്ടയാണ്. അത് നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, സിഎഎ, ഏകസിവിൽ കോഡ് ഇതെല്ലാം ആർഎസ്എസ് അജണ്ടയായിരുന്നു. അമിത് ഷായുടെ വ്യാജവീഡിയോ വിവാദം തന്നെ പ്രതിയാക്കിയത് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം താളം തെറ്റിക്കാൻ വേണ്ടിയാണ്. ബിജെപി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

അതിനിടെ, രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിലെ മത്സരം സംബന്ധിച്ച ചർച്ചയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്തെത്തി. വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് രാഹുൽ റായ്ബറേലിയിൽ കൂടി മത്സരിക്കുന്നത്.2 മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് സ്വീകരിക്കുമെന്നും കെസി പറഞ്ഞു. മോദി തെക്കേ ഇന്ത്യയിൽ മത്സരിക്കാതിരുന്നത് എന്തുകൊണ്ടാണ്. അമേഠിയിലെ കെ.എൽ ശർമ്മ ദുർബല സ്ഥാനാർത്ഥിയല്ല. ശർമ്മയുടെ വ്യക്തി ബന്ധം മതി അമേഠിയിൽ ജയിക്കാനെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലിന്‍റെ പ്രചാരണത്തിനായി കെ.സി വേണുഗോപാൽ റായ്ബറേലിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *