Your Image Description Your Image Description
Your Image Alt Text

ഒടുവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യത്തിൽനിന്ന്‌ മുസ്ലിംലീഗ്‌ പിൻവാങ്ങി . ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റിൽ പരിഗണിക്കണമെന്ന ആവശ്യത്തോടെ മൂന്നാംസീറ്റ്‌ ഉപേക്ഷിക്കാനാണ്‌ ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

അടുത്ത ദിവസം മലപ്പുറത്ത്‌ ചേരുന്ന ലീഗ്‌ സംസ്ഥാന കമ്മിറ്റിയിൽ രണ്ട്‌ സീറ്റിൽ ഒതുങ്ങാനുള്ള തീരുമാനം നേതാക്കൾ അറിയിക്കും. മലപ്പുറം, പൊന്നാനി സീറ്റുകളിൽ സിറ്റിങ്‌ എംപിമാരായ എം പി അബ്ദുസമദ്‌ സമദാനിയും ഇ ടി മുഹമ്മദ്‌ ബഷീറുംതന്നെ മത്സരിക്കാനാണ്‌ സാധ്യത.

യുവാക്കളെ ലോക്‌സഭയിലേക്ക്‌ പരിഗണിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ്‌ മൂന്ന്‌ സീറ്റില്ലാതെ പറ്റില്ലെന്ന കടുത്ത നിലപാട്‌ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ സ്വീകരിച്ചത്‌. എന്നാൽ, മൂന്നാമതൊരു സീറ്റ്‌ നൽകുന്ന കാര്യം ആലോചിക്കാൻപോലും സാധിക്കില്ലെന്ന്‌ യുഡിഎഫ്‌ യോഗത്തിൽ കോൺഗ്രസ്‌ നേതാക്കൾ തുറന്നടിച്ചതോടെയാണ് നയം തിരുത്തിയത് .

സീറ്റ്‌ മോഹികളുടെ കണ്ണിൽ പൊടിയിടുകയെന്ന തന്ത്രമാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ മുതിർന്ന നേതാക്കൾ പയറ്റിയതെന്നുള്ളത് വ്യക്തമാണ് . മൂന്നാം സീറ്റിനുവേണ്ടി പരമാവധി വാദിച്ചുവെന്ന പ്രതീതി പാർടിക്കുള്ളിൽ സൃഷ്ടിക്കാനായി , ഞങ്ങൾ ചോദിച്ചു , വാശിപിടിച്ചു പക്ഷെ കിട്ടിയില്ല , ഇതാണ് അടുത്ത കമ്മിറ്റിയിൽ പറയുന്നത് ..

ജൂലൈയിൽ ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റിന്‌ അവകാശമുന്നയിക്കുമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ്‌ യോഗത്തിൽ പറഞ്ഞിരുന്നു . കഴിഞ്ഞതവണ കേരള കോൺഗ്രസിന്‌ നൽകിയ രാജ്യസഭാ സീറ്റ്‌, ജോസ്‌ കെ മാണി ഒഴിയുന്ന സാഹചര്യത്തിൽ ലീഗിന്‌ നൽകണമെന്നാണ്‌ ആവശ്യം.

നേരത്തേ രണ്ട്‌ രാജ്യസഭാംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഒരെണ്ണം കോൺഗ്രസിന്‌ വിട്ടുനൽകിയതാണെന്നും ലീഗ്‌ വാദിക്കുന്നു. അതേസമയം, കഴിഞ്ഞ തവണ കേരള കോൺഗ്രസിന്‌ നൽകിയ സീറ്റിന്‌ ഇക്കുറിയും അർഹതയുണ്ടെന്ന്‌ ജോസഫ്‌ വിഭാഗം വാദിക്കും .

മാത്രമല്ല , സി പി ജോണും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട് . അങ്ങനെ വരുമ്പോൾ രാജ്യസഭാ സീറ്റിനു വേണ്ടിയുള്ള തർക്കം രൂക്ഷമാകും. എന്നാൽ, കോട്ടയം സീറ്റ്‌ നൽകിയതോടെ കേരള ജോസഫ്‌ വിഭാഗം രാജ്യസഭ അവകാശപ്പെടില്ലെന്ന പ്രതീക്ഷയിലാണ്‌ മുസ്ലിംലീഗ്‌, കോൺഗ്രസ്‌ നേതൃത്വങ്ങൾ.

നേരത്തെയും ഇത് രണ്ടും കേരള കോൺഗ്രസ്സിന് ഉണ്ടായിരുന്നതാണ് , അതായത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചത് കേരള കോൺഗ്രസ്സാണ് . അതുകൊണ്ട് തന്നെ അതിൽ വിട്ടു വീഴ്ച ഇല്ലെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത് . ഏതായാലും അടിയുടെ പൂരമായിരിക്കും രാജ്യസഭാ സീറ്റിൽ .

Leave a Reply

Your email address will not be published. Required fields are marked *