Your Image Description Your Image Description
Your Image Alt Text

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന ഒരു സാധാരണ തരം കാന്‍സറാണ് ബ്ലാഡര്‍ കാന്‍സര്‍ അഥവാ മൂത്രാശയ കാന്‍സര്‍. മൂത്രാശയ അര്‍ബുദം മിക്കപ്പോഴും ആരംഭിക്കുന്നത് മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന ട്യൂബുകളിലും (മൂത്രനാളികള്‍) യുറോതെലിയല്‍ കോശങ്ങള്‍ കാണപ്പെടുന്നു.

പ്രാരംഭ ഘട്ടത്തില്‍ രോഗം തിരിച്ചറിയുന്നത് അര്‍ബുദം തടയാന്‍ സഹായിക്കും. എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നടുവേദന, തുടങ്ങിയവയെല്ലാം ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം.‘ മൂത്രാശയ അര്‍ബുദം കാന്‍സറിന്റെ ഏറ്റവും സാധാരണമായ രൂപങ്ങളിലൊന്നാണ്. ട്രാന്‍സിഷണല്‍ സെല്‍ കാര്‍സിനോമ എന്നും അറിയപ്പെടുന്ന യുറോതെലിയല്‍ കാര്‍സിനോമയാണ് മൂത്രാശയ അര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ തരം.ഇന്ത്യയില്‍ പ്രതിവര്‍ഷം 21,000-ലധികം മൂത്രാശയ കാന്‍സര്‍ കേസുകളും പ്രതിവര്‍ഷം 11,000-ത്തിലധികം മരണങ്ങളും മൂത്രാശയ അര്‍ബുദം മൂലം സംഭവിക്കുന്നതായി ഗ്ലോബോകാന്‍ 2022 പുറത്തുവിട്ട കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ‘ – യൂറോളജിസ്റ്റായ ഡോ. പ്രണവ് ഛജെദ് പറഞ്ഞു. ഡോ. പ്രണവ് ഇപ്പോള്‍ നാസിക്കിലെ വക്രതുണ്ഡ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്യുന്നു.

മൂത്രാശയ കാന്‍സര്‍ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങള്‍…

പുകവലിയും പുകയില ഉപയോ?ഗവും
അമിതവണ്ണം
രാസവസ്തുക്കളുമായി സമ്പര്‍ക്കം
ആവര്‍ത്തിച്ചുള്ള അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന മൂത്ര അണുബാധ
പാരമ്പര്യംആരോഗ്യകരമായ ജീവിതശൈലി, ഉയര്‍ന്ന അളവിലുള്ള പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം, മിതമായ ശാരീരിക വ്യായാമം എന്നിവയിലൂടെ മൂത്രാശയ അര്‍ബുദം തടയാന്‍ കഴിയുമെന്ന് ഡോ. പ്രണവ് ഛജെദ് പറഞ്ഞു.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *