Your Image Description Your Image Description
Your Image Alt Text

കൊ​ട്ടി​യം: ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. നെ​ടു​മ്പ​ന ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​മേ​ഷ് (38), പ​ഴ​ങ്ങാ​ലം പു​ഷ്പം​വി​ള​വീ​ട്ടി​ൽ പ്ര​ദീ​പ് (45), നെ​ടു​മ്പ​ന മ​നു ഭ​വ​നി​ൽ മ​നു (35), ചാ​മ​വി​ള സൗ​മ്യ​ഭ​വ​നി​ൽ സ​ദാ​ശി​വ​ൻ മ​ക​ൻ സ​ജി​ത് (36) എന്നിവരെയാണ് ക​ണ്ണ​ന​ല്ലൂ​ർ പോലീസ് പിടികൂടിയത്. പ്ര​തി​ക​ൾ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​വ​രം യു​വ​തി പൊ​ലീ​സി​ൽ അ​റി​യി​ച്ച വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം  നടത്തിയത്.

യു​വ​തി ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച ക​ട​യു​ട​മ​യാ​യ സ്​​ത്രീ​യെ അ​സ​ഭ്യം പ​റ​ഞ്ഞ്​ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വരുത്തുകയും ചെയ്തു.  യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *