Your Image Description Your Image Description

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും സഹായിക്കും. പ്രോട്ടീന് പുറമെ വിറ്റാമിൻ എ, വിറ്റാമിൻ ബി 5, ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയും മുട്ടയിൽ ധാരാളമുണ്ട്.

വിറ്റാമിൻ ഡി, ഇ, കെ എന്നിവ നൽകാൻ കഴിയുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും അടങ്ങിയ മുട്ട പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കോളിൻ എന്ന അവശ്യ പോഷകത്തിന്റെ ഏറ്റവും ഉയർന്ന അളവ് മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാഴ്ചയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിലുണ്ട്.
പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിൽ  ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്.

മുട്ടയിലെ വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിഷാദരോഗം തടയാനും സഹായിക്കും. ബി വൈറ്റമിനുകളായ ജീവകം ബി 12, ബി 5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്.

ദിവസേന മുട്ട കഴിക്കുന്നവരിൽ സ്‌ട്രോക്കിന്റെ സാധ്യത കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ഈയിടെ ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ ദിവസം ഓരോ മുട്ട കഴിക്കുന്നവരിൽ സ്ട്രോക്ക് വന്ന് മരിക്കാനുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്ന് കണ്ടെത്തി. മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്‌ക വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും മുട്ട വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *