Your Image Description Your Image Description
Your Image Alt Text

കൊ​ല്ലം: ചി​ന്ന​ക്ക​ട​യി​ൽ ക​ഴി​ഞ്ഞ ​ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ച്​ യു​വാ​ക്ക​ളെ ​റി​മാ​ൻ​ഡ്​ ചെ​യ്തു. യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേസെടുത്തിട്ടുണ്ട്. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഭു​ൽ കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റ കേ​സി​ലാ​ണ്​ അ​റ​സ്റ്റ്.

\ഡി.​വൈ.​എ​ഫ്.​ഐ പ്രാ​ദേ​ശി​ക​നേ​താ​വാ​യ അ​ജി​ത്ത്(37), ചി​ന്ന​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ ഷാ​ൻ(35), ബി​ജോ(34), റോ​ഷ​ൻ(26), മാ​ക്സ​ൻ(38) എ​ന്നി​വ​രെ​യാ​ണ്​​ ഈ​സ്റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ ചി​ന്ന​ക്ക​ട ജ​ങ്​​ഷ​ന്​ സ​മീ​പ​മാ​ണ്​ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ രാ​ഷ്​​ട്രീ​യ​വി​രോ​ധ​മാ​ണെ​ന്ന്​ യു​വ​മോ​ർ​ച്ച ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നാ​ണ്​ പൊ​ലീ​സ്​  നൽകുന്ന വി​ശ​ദീ​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *