Your Image Description Your Image Description
Your Image Alt Text

വ​ട​ക​ര: ക​ണ്ണൂ​ക്ക​ര​യി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പ്ര​തി റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണ്ണു​ക്ക​ര സ്വ​ദേ​ശി ര​വീ​ന്ദ്ര​നെയാണ്  (59) പിടികൂടിയത്.  ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​ത്രി 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. നാ​ദാ​പു​രം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നും മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലാ​യി ര​ണ്ടു ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ൽ വ​ന്ദേ​ഭാ​ര​തി​ന്റെ ഡി​സ്​​പ്ലെ ബോ​ർ​ഡി​ന് കേ​ടു​പാ​ടു​ണ്ടാ​യി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ.​പി.​എ​ഫ് പാ​ല​ക്കാ​ട്‌ ഡി​വി​ഷ​ൻ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​ർ ന​വീ​ൻ പ്ര​ശാ​ന്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് സി.​ജെ.​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *