Your Image Description Your Image Description
Your Image Alt Text

മ്യാൻമാർ അതിർത്തിയിൽ പൂർണമായും വേലി സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അതിർത്തിയോടുചേർന്ന്‌ താമസിക്കുന്നവർക്ക് രേഖകളില്ലാതെ ഇരുരാജ്യങ്ങളുടെയും 16 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിക്കാൻ അനുമതിയുണ്ട്. അതിർത്തിയിലൂടെയുള്ള ഈ സ്വതന്ത്രസഞ്ചാരവ്യവസ്ഥ (എഫ്.എം.ആർ.) തടയാൻ ലക്ഷ്യമിട്ടാണ് വേലി സ്ഥാപിക്കുന്നത്.

മിസോറം, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മ്യാൻമാറുമായി അതിർത്തി പങ്കിടുന്നത്. തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് തടയാനായി അതിർത്തിയിൽ വേലികെട്ടണമെന്നത് മണിപ്പുരിലെ മെയ്ത്തി വിഭാഗക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *