Your Image Description Your Image Description
Your Image Alt Text

രാജ്യത്തെ രജിസ്റ്റേർഡ് ദന്തഡോക്ടർമാർക്ക് സവിശേഷ രജിസ്റ്റർ നമ്പർ നൽകുന്ന ദേശീയ ദന്തൽ രജിസ്റ്റർ പുറത്തിറക്കി ആരോഗ്യമന്ത്രാലയം. ഡോക്ടർമാരുടെ പേര്, പിതാവിന്റെ പേര്, ജോലിചെയ്യുന്ന സ്ഥാപനം, യോഗ്യത, സർവകലാശാല, സ്പെഷ്യാലിറ്റി, പാസായ വർഷം, സംസ്ഥാനതല രജിസ്ട്രേഷൻ നമ്പർ, തീയതി തുടങ്ങിയ വിവരങ്ങൾ രജിസ്റ്ററിലുണ്ടാകും. ndr.abdm.gov.in എന്ന ദേശീയ ദന്തൽ കൗൺസിലിന്റെ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കും. ഇതിനുള്ള പ്രാരംഭനടപടി തുടങ്ങി.

ദന്തൽ ചികിത്സാ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 1947-ലെ ദേശീയ ദന്തിസ്റ്റ് നിയമത്തിനു പകരം കഴിഞ്ഞവർഷം നടപ്പാക്കിയ ദന്തൽ കമ്മിഷൻ നിയമത്തിന്റെ ഭാഗമായാണ് നടപടി.‌

Leave a Reply

Your email address will not be published. Required fields are marked *