Your Image Description Your Image Description
Your Image Alt Text

രാജ്യത്തെ 1309 റെയിൽവേ സ്റ്റേഷനുകളെ നവീകരിക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി നടപ്പാക്കുമ്പോൾ, നിലവിലുള്ള പ്ലാറ്റ് ഫോം ടിക്കറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്ന് റെയിൽവേ ബോർഡ്.

പദ്ധതിയെക്കുറിച്ച് വിലയിരുത്തിയ പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയെയാണ് റെയിൽവേ ബോർഡ് ഇക്കാര്യം അറിയിച്ചത്. നവീകരിക്കുന്ന സ്റ്റേഷനുകളുടെ ഡിസൈൻ, സ്റ്റേഷനുകളിൽ ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഐകരൂപ്യം ഏർപ്പെടുത്തുമെന്നും റെയിൽവേ ബോർഡ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഷനുകൾ നവീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *