Your Image Description Your Image Description
Your Image Alt Text

ലിംഗ അസമത്വം മറികടക്കുന്നതിന് തുല്യജോലിക്ക് തുല്യവേതനം നൽകണമെന്നും അവശ്യവസ്തുക്കൾക്ക് സബ്‌സിഡി ഏർപ്പെടുത്തണമെന്നും മഹിളാ കോൺഗ്രസ്. രാഹുൽഗാന്ധിയുടെ ന്യായ് യാത്രയുടെ ഭാഗമായി വനിതകളുടെ ഉന്നമനത്തിനായി ലഭിച്ച നിർദേശങ്ങൾ നാരീ ന്യായ് എന്നപേരിൽ ക്രോഡീകരിച്ച് മഹിളാ കോൺഗ്രസ് പുറത്തിറക്കി. ഇതിലെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്ന് കേരളപ്രദേശ് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി. പത്രസമ്മേളനത്തിൽ പറഞ്ഞു.

ആവശ്യങ്ങൾ ചുവടെ: പാചകവാതകം, ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനം, പാൽ തുടങ്ങി അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. അതിനാൽ അവശ്യവസ്തുക്കൾക്ക് സബ്‌സിഡി ഏർപ്പെടുത്തുക. * തൊഴിൽമേഖലയിലെ ലിംഗ അസമത്വം മറികടക്കുന്നതിന് തുല്യജോലിക്ക് തുല്യവേതനം ഏർപ്പെടുത്തുക. അതിനായി ചട്ടങ്ങൾ കൊണ്ടുവരണം. * കോൺഗ്രസ് ഭരണകാലത്ത്‌ ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പലതും ആരോഗ്യപ്രവർത്തകരുടെ അഭാവവും മറ്റു കാരണങ്ങളാലും പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *